അദാനി പോർട്ടിലേക്ക് കർഷക ട്രാക്ടർ പരേഡ് വെള്ളരിക്കുണ്ടിൽ നിന്ന്​ നാളെ തുടങ്ങും

വെള്ളരിക്കുണ്ട്. ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് പിന്തുണയേകി 182 സ്വതന്ത്ര കർഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്​ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി മറ്റ് സമാന സ്വഭാവമുള്ള സംഘടനകളുമായി യോജിച്ച് വെള്ളരിക്കുണ്ടിൽ നിന്നും വിഴിഞ്ഞത്തെ അദാനിയുടെ പോർട്ടിലേക്ക് കർഷക ട്രാക്ടർ പരേഡ് നടത്തും. കർഷക ട്രാക്ടർ പരേഡ് വെള്ളിയാഴ്ച വൈകീട്ട്​ മൂന്നിന്​ വെള്ളരിക്കുണ്ടിൽ ഡൽഹി കർഷക സമര പോരാളി കെ.വി. ബിജു ഉദ്​ഘാടനം ചെയ്യും. ഓൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ ചെയർമാനും രാഷ്​ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ജനറൽ കൺവീനറുമായ അഡ്വ.ബിനോയ് തോമസ് നയിക്കും. വി.ഫാം ചെയർമാൻ ജോയി കണ്ണംചിറ, എഫ്.ആർ.എഫ് സംസ്ഥാന കൺവീനർ എൻ.ജെ. ചാക്കോ എന്നിവർ ജാഥയുടെ വൈസ് ക്യാപ്റ്റന്മാരാണ്. കേരളത്തിലെ 14 ജില്ലകളിലും യാത്ര പര്യടനം പൂർത്തിയാക്കി 26ന് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ കർഷക പരേഡ് നടക്കുന്ന അതേസമയം വിഴിഞ്ഞം അദാനി പോർട്ടിലേക്ക് കർഷകരുടെ നേതൃത്വത്തിൽ ട്രാക്ടർ പരേഡ് നടക്കും. ട്രാക്ടർ മാർച്ചി​‍ൻെറ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായതായി ഫെയർട്രേഡ് അലയൻസ് കേരള സംസ്ഥാന കൺവീനർ തോമസ് കളപ്പുരക്കൽ, രാജു സേവ്യർ, സംസ്ഥാന കൺവീനർ മാർട്ടിൻ തോമസ്, കർഷക ഐക്യവേദി സംസ്ഥാന ചെയർമാൻ ജയിംസ് പന്ന്യാംമാക്കൽ, ആർ.കെ.എം.എസ് സംസ്ഥാന ഭാരവാഹികളായ എൻ.ജെ. ചാക്കോ, ഇബ്രാഹിം തെങ്ങിൽ, ജോസഫ് വടക്കേക്കര, ജോയി മലമേൽ, ജിമ്മി ഇടപ്പാടി, സണ്ണി പൈക്കട, സ്കറിയ നെല്ലുംകുഴി, സുരേഷ് കുമാർ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.