കർഷക സമരം ഒത്തുതീർപ്പാക്കണം

കാഞ്ഞങ്ങാട്​: രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കണമെന്ന് കേരള ​െഗസറ്റഡ് ഓഫിസേഴ്​സ് അസോസിയേഷൻ ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കൗൺസിൽ സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം കുഞ്ഞിമമ്മു പറവത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ എ.വി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡി.എൽ. സുമ സംസാരിച്ചു. വൈശാഖ് ബാലൻ, ഡോ. വിജയകുമാർ, പി. സതീന്ദ്രൻ, പി.വി. രാജീവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ല സെക്രട്ടറി വി. ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല ജോ. സെക്രട്ടറി എം. ആനന്ദൻ സ്വാഗതവും ട്രഷറർ വി.എം. അശോക് കുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.