ഉദ്യോഗ പ്രാതിനിധ്യം സാമൂഹിക നീതിക്ക് വഴിയൊരുക്കണം -ഹമീദലി ശിഹാബ് തങ്ങൾ

പുത്തൂർ: ഉദ്യോഗ പ്രാതിനിധ്യം നേടി സാമൂഹിക നീതിക്ക് വഴിയൊരുക്കണമെന്നും ഉദ്യോഗതലത്തിൽ ജനസംഖ്യാപരമായ പ്രാതിനിധ്യമില്ലായ്മ സംവരണമടക്കം ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗത്തി​‍ൻെറ ഭരണഘടനാപരമായ ആനുകൂല്യം ഇല്ലാതാക്കുമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. മുന്നേറ്റ യാത്രയുടെ മംഗളൂരു പുത്തൂരിലെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങൾ. രാജ്യത്തെ ഭൂരിപക്ഷ ജനത ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തിനും സാമൂഹിക നീതിക്കും ഒപ്പമാണെന്നും പൗരത്വ ഭേദഗതി സമരത്തിൽ അതാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. മതേതര പൈതൃകം സംരക്ഷിക്കാൻ എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ചിറങ്ങണമെന്നും ഹമീദലി തങ്ങൾ ആവശ്യപ്പെട്ടു. hammad alithangal puthur എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്രയുടെ പുത്തൂരിലെ സമാപന സമ്മേളനം സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.