കർഷകർക്ക്​ ഐക്യദാർഢ്യവുമായി ട്രാക്ടർ റാലി

പടന്ന: കേന്ദ്ര സർക്കാറി​‍ൻെറ കാർഷിക ബില്ലിനെതിരെ സമരം നടത്തുന്ന കർഷകർക്ക്​ ഐക്യദാർഢ്യം പ്രകടിപ്പിച്ച് പടന്ന മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ട്രാക്ടർ റാലി സംഘടിപ്പിച്ചു. പടന്ന മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ കെ. രദീപ് അധ്യക്ഷത വഹിച്ചു. ഉദിനൂരിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് കോൺഗ്രസ് പ്രസിഡൻറ്​ ബി.പി. പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ കെ. കുഞ്ഞമ്പു, കോൺഗ്രസ് നേതാക്കളായ കെ.വി. ജതീന്ദ്രൻ, വി.വി. അനിൽകുമാർ, കെ. അബ്​ദുൽ ഖാദർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി. ബുഷ്റ, പഞ്ചായത്ത് മെംബർ പി.വി. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി. രതില എന്നിവർ സംസാരിച്ചു. സമാപന യോഗം ജില്ല യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ ബി.പി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ശുഹൈബ് തൃക്കരിപ്പൂർ, കോൺഗ്രസ് നേതാക്കളായ കെ. സജീവൻ, പി.കെ. താജുദ്ദീൻ, മാമുനി സുരേഷ്, പഞ്ചായത്ത് മെംബർ യു.കെ. മുഷ്താഖ്, യൂത്ത് കോൺഗ്രസ് നേതാക്കളായ രതീഷ് കാന്തലോട്ട്, സി. സജേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.