ഇടതു മുന്നണി പ്രതിനിധികൾക്ക് സ്വീകരണം

കാഞ്ഞങ്ങാട്: സമസ്ത വൈസ് പ്രസിഡൻറും​ നിരവധി മുസ്​ലിം ജമാഅത്തുകളുടെ ഖാദിയുമായ പാണക്കാട് ഹൈദരലി തങ്ങൾ, ക്വട്ടേഷൻ ടീമായി പ്രവർത്തിക്കുന്ന മുസ്​ലിം ലീഗി​ൻെറ പ്രസിഡൻറ്​ സ്ഥാനത്തും സമുദായ നേതൃസ്ഥാനത്തും ഒരേ സമയത്ത് തുടരുന്നത് ലജ്ജാകരമാണെന്നും സമുദായ സ്നേഹം ബാക്കിയുണ്ടെങ്കിൽ പാണക്കാട് തങ്ങൾ ലീഗ് നേതൃസ്ഥാനമൊഴിയണമെന്നും നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ്​ അഡ്വ. ഷമീർ പയ്യനങ്ങാടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയികളായ ഇടതുമുന്നണി പ്രതിനിധികൾക്ക് പടന്നക്കാട് ശാഖ ഐ.എൻ.എൽ കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വീകരണ യോഗം ഐ.എൻ.എൽ ജില്ല പ്രസിഡൻറ്​ മൊയ്‌തീൻ കുഞ്ഞി കളനാട് ഉദ്‌ഘാടനം ചെയ്തു. ഐ.എൻ.എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്ക, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൻ കെ.വി. സുജാത, വൈസ് ചെയർമാൻ ബിൽടെക് അബ്​ദുല്ല, വി.വി. രമേശൻ, പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ നാസ്നിൻ വഹാബ്, അസീസ് കടപ്പുറം, ഹംസ മാസ്​റ്റർ, സി.എം.എ. ജലീൽ, എൽ. സുലൈഖ, ജമീല ടീച്ചർ, ഹസീന ടീച്ചർ, അഡ്വ. ഷെയ്ഖ് ഹനീഫ്, പി.എച്ച്. ഹനീഫ്, ഹനീഫ് കടപ്പുറം, എം.എ. ഷഫീഖ് കൊവ്വൽപള്ളി, സി.എച്ച്. ഹസൈനാർ, തറവാട് അബ്​ദുൽ റഹ്മാൻ, കരീം പടന്നക്കാട് തുടങ്ങിയവർ സംസാരിച്ചു. ഷാനി പടന്നക്കാട് സ്വാഗതവും ശറഫുദ്ദീൻ പടന്നക്കാട് നന്ദിയും പറഞ്ഞു. khd inl: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയികളായ ഇടതു മുന്നണി പ്രതിനിധികൾക്ക് പടന്നക്കാട് ശാഖ ഐ.എൻ.എൽ കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ അഡ്വ. ഷമീർ പയ്യനങ്ങാടി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT