ബാവിക്കര കുടിവെള്ള പദ്ധതി ഉൾപ്പെടെ നൂറോളം പദ്ധതികൾ ഉദ്​ഘാടനത്തിന്​

കാസർകോട്​: ചെര്‍ക്കള മുതല്‍ കാസര്‍കോട് ടൗണ്‍ വരെയുള്ള ജനങ്ങള്‍ നേരിടുന്ന ഉപ്പുവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി . ബാവിക്കര പദ്ധതി ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യാന്‍ ഉദുമ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ തീരുമാനിച്ചു. അഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിച്ച പെരിയ ഹൈസ്‌കൂള്‍ കെട്ടിടം, തെക്കില്‍ ആലട്ടി റോഡ്, കുറ്റിക്കോല്‍ ബോവിക്കാനം റോഡ്, അഞ്ചുകോടി രൂപ ചെലവില്‍ നിര്‍മിച്ച ബേഡടക്കത്തെ ആട് ഫാം, കീഴൂര്‍ തീരദേശ പൊലീസ് സ്​റ്റേഷന്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, ആശുപത്രി കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ 100 പ്രവൃത്തികളാണ് വരും ദിവസങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ ഉദ്ഘാടനത്തിനൊരുങ്ങിയത്. ഡയാലിസിസ് സൻെററുകളുടെ ഉദ്ഘാടനം ഫെബ്രുവരി 15ന് കാസർകോട്​: പെരിയ, മുളിയാര്‍ ആശുപത്രികളിലെ ഡയാലിസിസ് സൻെററുകള്‍ ഫെബ്രുവരി 15ന് ഉദ്ഘാടനം ചെയ്യും. പള്ളിക്കര ആശുപത്രിയുടെ പുതിയ കെട്ടിടവും ഉദ്ഘാടനത്തിന് തയാറായി. ബാവിക്കരയില്‍നിന്ന് ചട്ടഞ്ചാലിലും കുന്നുപാറയിലും ടാങ്ക് നിര്‍മിച്ച് കുടിവെള്ളം വിതരണം ചെയ്യുന്ന 88 കോടി രൂപ ചെലവ് വരുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനവും നടത്തും. മുഖ്യമന്ത്രിയും വിവിധ വകുപ്പ് മന്ത്രിമാരുമാണ് വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിക്കുക. കലക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.