ജില്ല കലക്ടറുടെ ഓണ്‍ലൈന്‍ അദാലത്ത്

കാസർകോട്​: ജില്ല കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന താലൂക്കുതല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് മഞ്ചേശ്വരം താലൂക്കില്‍ ജനുവരി 19ന് ഉച്ച​ രണ്ടുമുതലും കാസര്‍കോട് താലൂക്കില്‍ ജനുവരി 28ന് ഉച്ച​ രണ്ടുമുതലും നടക്കും. മഞ്ചേശ്വരം താലൂക്ക് അദാലത്തിലേക്ക് ജനുവരി 10 വരെയും കാസര്‍കോട് താലൂക്ക് അദാലത്തിലേക്ക് ജനുവരി 18 വരെയും പരാതികള്‍ സ്വീകരിക്കും. കുടിവെള്ളം, വൈദ്യുതി, പെന്‍ഷന്‍, തദ്ദേശ സ്വയംഭരണം, ആരോഗ്യ വകുപ്പ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ചികിത്സ സഹായം, ലൈഫ് മിഷന്‍ പദ്ധതി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍ എല്‍.ആര്‍.എം കേസുകള്‍, സ്​റ്റാറ്റ്യൂട്ടറിയായി ലഭിക്കേണ്ട പരിഹാരം, പട്ടയത്തിനുള്ള അപേക്ഷ എന്നിവ അദാലത്തിലേക്ക് പരിഗണിക്കില്ല. www.editsrict.kerala.gov.inലൂടെ ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പരാതികള്‍ സമര്‍പ്പിക്കാം. താലൂക്ക് ഓഫിസുകളിലും ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളിലും നേരിട്ടും പരാതികള്‍ സ്വീകരിക്കും. ഓണ്‍ലൈനായി അദാലത്തിലേക്ക് സമര്‍പ്പിക്കുന്ന എല്ലാ പരാതികളും ബന്ധപ്പെട്ട താലൂക്ക് ഓഫിസിലേക്കും അയക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.