ലയൺസ് സേവന വാരം ആരംഭിച്ചു

കാസർകോട്​: ലയൺസ് ക്ലബ്സ് ഇൻറർനാഷനൽ സ്ഥാപകൻ മെൽവിൻ ജോൺസി​‍ൻെറ ജന്മദിനാഘോഷങ്ങളുടെ ഭാഗമായ ലയൺസ് സേവന വാരത്തി​‍ൻെറ ജില്ലതല ഉദ്​ഘാടനം ലയൺസ്​ കോഓഡിനേറ്റർ ടൈറ്റസ് തോമസ് നിർവഹിച്ചു. ഉപ്പള ലയൺസ് ഹാളിൽ ആദ്യ ദിനം നേത്രരോഗ നിർണയ ക്യാമ്പും തിമിര ശസ്ത്രക്രിയ ക്യാമ്പും നടന്നു. ക്യാമ്പിൽ 200ൽ പരം രോഗികളെ പരിശോധിച്ചു. ഉദ്​ഘാടന ചടങ്ങിൽ മഞ്ചേശ്വരം -ഉപ്പള ക്ലബ് പ്രസിഡൻറ്​ ഗണേഷ് അധ്യക്ഷതവഹിച്ചു. ലയൺസ് ക്ലബ് നേതാക്കളായ ഗോപി, അഡ്വ. കെ. വിനോദ് കുമാർ, കുഞ്ഞിക്കണ്ണൻ, പ്രശാന്ത് ജി. നായർ, രാജേഷ്, അനിൽ, ലക്ഷ്മൺ കുമ്പള, ശ്രീധർ ഭട്ട്, കമലാക്ഷ തുടങ്ങിയവർ സംസാരിച്ചു. lions ലയൺസ് സേവനവാരം ജില്ലതല ഉദ്​ഘാടനം മഞ്ചേശ്വരം ലയൺസ്​ കോഓഡിനേറ്റർ ടൈറ്റസ് തോമസ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.