വയര്‍മെന്‍ എഴുത്തുപരീക്ഷ

കാസർകോട്​: കേരള സ്​റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളജില്‍ ജനുവരി ഒമ്പതിന് രാവിലെ 11 മുതല്‍ ഉച്ച​ ഒരുമണി വരെ നടക്കും. കോവിഡ് പോസിറ്റിവായവര്‍, ക്വാറൻറീന്‍, കണ്ടെയ്ൻമൻെറ്​ സോണ്‍, ഹോട്സ്‌പോട്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പരീക്ഷ എഴുതുന്നുണ്ടെങ്കില്‍ ജില്ല മെഡിക്കല്‍ ഓഫിസറുടെ അനുവാദം വാങ്ങണം. ഫോണ്‍: 04994 256930 സമ്പര്‍ക്ക ക്ലാസ് കാസർകോട്​: എടനീര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷാകേന്ദ്രമായി രജിസ്​റ്റര്‍ ചെയ്ത ഓപണ്‍ സ്‌കൂള്‍ രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ സമ്പര്‍ക്ക ക്ലാസ് ജനുവരി ഒമ്പതിന് രാവിലെ 10ന് സ്‌കൂളില്‍ നടക്കും. ആലോചന യോഗം കാസർകോട്​: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ഭക്ഷ്യഭദ്രത പദ്ധതികളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന് ജനുവരി 27ന് നടത്തുന്ന ജില്ലതല കാമ്പയിന്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജനുവരി എട്ടിന് ഉച്ച​ 12ന് ജില്ല കലക്ടറുടെ ചേംബറില്‍ ആലോചന യോഗം ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.