ഡയാലിസിസ് കേന്ദ്രവും ആയുഷ് ഹോളിസ്​റ്റിക് സെൻററും സന്ദർശിച്ചു

ഡയാലിസിസ് കേന്ദ്രവും ആയുഷ് ഹോളിസ്​റ്റിക് സൻെററും സന്ദർശിച്ചു ഇരിയ: ഇരിയ കാട്ടുമാടം ശ്രീ സത്യസായി സൗജന്യ ഡയാലിസിസ് കേന്ദ്രവും ആയുഷ് ഹോളിസ്​റ്റിക് സൻെററും പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അരവിന്ദനും ഭരണസമിതി അംഗങ്ങളും സന്ദർശിച്ചു. 'കൈ കോർക്കാം' സായ് ഹോസ്പിറ്റൽ ജനകീയ സമിതിയും ശ്രീ സത്യസായി ഓർഫനേജ് ട്രസ്​റ്റും സംയുക്തമായി നടത്തുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന് പഞ്ചായത്തി​‍ൻെറ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തതോടൊപ്പം ഇത്തരം സാമൂഹിക സേവന സന്നദ്ധതയുള്ള പ്രവർത്തനങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കാൻ മുന്നിട്ടിറങ്ങുമെന്നും ഉറപ്പു നൽകി. ആർക്കിടെക്റ്റ് ദാമോദര​‍ൻെറ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കാർത്യായനി, ബ്ലോക്ക് പഞ്ചായത്ത് മെംബർ അഡ്വ. എം.കെ. ബാബുരാജ്, വാർഡ് മെംബർമാരായ രതീഷ് കാട്ടുമാടം, രജനി കമലപ്ലാവ് എന്നിവരും ഭാസി അട്ടേങ്ങാനം, കെ.വി. ഗോപാലൻ ഇരിയ, ഉഷ തോയമ്മൽ തുടങ്ങിയവരും സംസാരിച്ചു. സായി ഗ്രാമത്തിൽ നടന്ന ചടങ്ങിൽ കൈകോർക്കാം ജനകീയ സമിതി വൈസ് ചെയർമാൻ പി.എം. അഗസ്​റ്റിൻ സ്വാഗതവും ഇ.കെ. ഷാജി നന്ദിയും പറഞ്ഞു. athyasai: ഇരിയ കാട്ടുമാടം സത്യസായി സൗജന്യ ഡയാലിസിസ് കേന്ദ്രവും ആയുഷ് ഹോളിസ്​റ്റിക് സൻെററും പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. അരവിന്ദാക്ഷ​‍ൻെറ നേതൃത്വത്തിൽ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.