'മസ്​റ്ററിങ്​ നടത്തണമെന്ന പ്രചാരണം അടിസ്ഥാനരഹിതം'

കാസർകോട്​: വിവിധ സാമൂഹിക ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളില്‍ മസ്​റ്ററിങ്​ നടത്തണമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അക്ഷയ സ്​റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. വാർധക്യകാല പെന്‍ഷന്‍, വിധവ -അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങി സാമൂഹിക ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മസ്​റ്ററിങ് നടത്തണമെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ ശരിയല്ല. മസ്​റ്ററിങ്​ പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കുമുമ്പ് പൂര്‍ത്തിയായിരുന്നു. ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. കോവിഡ്​ സാഹചര്യത്തില്‍ അനിയന്ത്രിതമായ ആള്‍ക്കൂട്ടം അക്ഷയ കേന്ദ്രത്തില്‍ അനുവദിക്കില്ല. ആരോഗ്യ വകുപ്പ്​ നിർദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന്​ ഡയറക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT