വീടിനുനേരെ കല്ലേറ്; ഗൃഹനാഥന് പരിക്ക്​

പടന്ന: വീടിനുനേരെ നടന്ന കല്ലേറിൽ ഗൃഹനാഥന് പരിക്കേറ്റു. തെക്കേക്കാട് മൈതാനത്തിന് സമീപത്തെ പി.വി. കുഞ്ഞികൃഷ്ണനാണ്​(53) പരിക്കേറ്റത്. കരിങ്കൽ ചീളുകൊണ്ട് തലക്ക്​ പരിക്കേറ്റ കുഞ്ഞികൃഷ്ണനെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തര മണിയോടെ വീടി​‍ൻെറ വരാന്തയിലിരുന്ന് ഫോൺ ചെയ്യുന്നതിനിടയിലാണ് കല്ലേറുണ്ടായത്. ചന്തേര പൊലീസിൽ പരാതി നൽകി. പടന്ന മുണ്ട്യ ദേവസ്വം കമ്മിറ്റി മുൻ വൈസ് പ്രസിഡൻറും തെക്കേക്കാട് മുത്തപ്പൻ മടപ്പുര ട്രസ്​റ്റി ബോർഡംഗവുമാണ് കുഞ്ഞികൃഷ്ണൻ. തെരഞ്ഞെടുപ്പിനെ തുടർന്ന് തെക്കേക്കാട്ട്​ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് തനിക്ക് ഭീഷണി ഉണ്ടായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.