കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ഗാന്ധിദർശൻ വേദി

നീലേശ്വരം: ഒരു മാസത്തോളമായി സമരത്തിലേർപ്പെട്ടിരിക്കുന്ന കർഷകർ മുന്നോട്ടു​വെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല ചെയർമാൻ നന്ദകുമാർ കോറോത്ത്​ അധ്യക്ഷത വഹിച്ചു. വനിത ഗാന്ധിദർശൻ വേദി സംസ്ഥാന അധ്യക്ഷ ഡോ. പി.വി. പുഷ്പജ, രാഘവൻ കുളങ്ങര, ചന്തുക്കുട്ടി പൊഴുതല, ടി. ധനഞ്​ജയൻ മാസ്​റ്റർ, പി.കെ. രഘുനാഥ്, എം.എം. ശങ്കരൻ നമ്പ്യാർ, ഷാഫി ചൂരിപ്പള്ളം, രവീന്ദ്രൻ കരിച്ചേരി, കെ.പി. സുധർമ, ലിസി ജേക്കബ്, സി.വി. രമേശ്, ടി. ദിനേശ്, എ.വി. പത്​മനാഭൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.