സ്പെഷൽ എജുക്കേറ്റർമാരെ പൊതുവിദ്യാഭ്യാസത്തി​െൻറ ഭാഗമാക്കണം

സ്പെഷൽ എജുക്കേറ്റർമാരെ പൊതുവിദ്യാഭ്യാസത്തി​ൻെറ ഭാഗമാക്കണം ചെറുവത്തൂർ: ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിന്​ പ്രവർത്തിക്കുന്ന സമഗ്ര ശിക്ഷ കേരളയിലെ സ്പെഷൽ എജുക്കേറ്റർമാരെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഭാഗമാക്കിമാറ്റണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ചെറുവത്തൂർ ബി.ആർ.സി യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം സി.എം. മീനാകുമാരി ഉദ്ഘാടനം ചെയ്തു. ടി.വി. ഷിബി മോൾ അധ്യക്ഷത വഹിച്ചു. പി. വേണുഗോപാലൻ, അനൂപ് കുമാർ കല്ലത്ത്, ബി. രോഷ്നി, കെ.യു. നിമിത, വി.കെ. ശാലിനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.