കർഷകരെ മറന്ന് കേന്ദ്ര സർക്കാർ അധികാരം ദുർവിനിയോഗം ചെയ്യുന്നു- മഹേഷ്​ കക്കത്ത്​

കാഞ്ഞങ്ങാട്: കർഷകർക്ക് വേണ്ടാത്ത കാർഷിക പരിഷ്കരണ ബില്ല് കോർപറേറ്റുകളുടെ ലാഭക്കച്ചവടത്തിന് വഴിയൊരുക്കാനാണെന്ന് എ.ഐ.വൈ.എഫ് സംസ്​ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. രാജ്യ തലസ്ഥാനത്തെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ. വൈ.എഫ് ജില്ല കമ്മിറ്റി കാഞ്ഞങ്ങാട് നടത്തിയ രാത്രി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, സംസ്​ഥാന കൗൺസിൽ അംഗം ബങ്കളം പി. കുഞ്ഞികൃഷ്ണൻ, എ.ഐ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി കെ.വി. കൃഷ്ണൻ, എ.ഐ.വൈ.എഫ് സംസ്​ഥാന വൈസ് പ്രസിഡൻറ് അനിത രാജ്, മഹിള സംഘം ജില്ല സെക്രട്ടറി പി. ഭാർഗവി, എ.ഐ.വൈ.എഫ് ജില്ല എക്സിക്യൂട്ടിവ് അംഗം പ്രകാശൻ പള്ളിക്കാപ്പിൽ, സനോജ് കാടകം, ബിജീഷ് ബിരിക്കുളം, സുജിത്ത്, ജിനു ശങ്കർ തുടങ്ങിയവർ സംസാരിച്ചു. എം. ശ്രീജിത്ത് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.