കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ നിർമാണം ആരംഭിച്ചു

നീലേശ്വരം: നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറത്ത് നിർമിക്കുന്ന ആധുനിക രീതിയിലുള്ള ഹൗസ് ബോട്ട് ടെർമിനൽ നിർമാണപ്രവർത്തനം ആരംഭിച്ചു. കണ്ണൂർ-കാസർകോട് ജില്ലകളിലെ നദികളെയും കായലുകളെയും ബന്ധിപ്പിച്ച്​ നടപ്പാക്കുന്ന മലനാട് റിവർക്രൂസ് പദ്ധതിയുടെ ഭാഗമായാണ് കോട്ടപ്പുറത്ത് ഹൗസ് ബോട്ട് ടെർമിനൽ നിർമിക്കുന്നത്. എട്ടുകോടി രൂപ ചെലവഴിച്ചാണ് നിർമാണം. ജില്ല ടൂറിസം വകുപ്പി​ൻെറ കീഴിലാണ് ടെർമിനൽ നിർമാണം. 35 ലക്ഷം രൂപ ചെലവഴിച്ചു കോട്ടപ്പുറം ഹയർ സെക്കൻഡറി സ്കൂളിന് പടിഞ്ഞാറു ഭാഗത്തായി നിർമിക്കുന്ന അനുബന്ധ റോഡി​ൻെറ നിർമാണവും ആരംഭിച്ചു. 2021 മേയ്‌ മാസം ഉദ്ഘാടനം പ്രതീക്ഷിക്കുന്ന പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ വടക്കി​ൻെറ വെനീസ് എന്നപേരിൽ അറിയപ്പെടുന്ന കോട്ടപ്പുറം അച്ചാംതുരുത്തി ടൂറിസം മേഖല വൻതോതിലുള്ള വികസനത്തിന് വേദിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.