സ്​റ്റേഡിയം ചുറ്റുമതിലും ഗേറ്റും സമർപ്പിച്ചു

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ഹയർസെക്കൻഡറി സ്കൂൾ സ്​റ്റേഡിയത്തി​ൻെറ ചുറ്റുമതിലും ഗേറ്റും സ്കൂളിനു സമർപ്പിച്ചു. ഒരുലക്ഷം രൂപ ചെലവിൽ ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സും കാഞ്ഞങ്ങാട് റോട്ടറിയും ചേർന്നാണ് ഒരു ലക്ഷം രൂപ ചെലവിൽ പണി പൂർത്തിയാക്കിയത്. സ്​റ്റേഡിയത്തിനു ചുറ്റും തണൽമരത്തൈകളും ​െവച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ പീഡിയാട്രിക്സ് അക്കാദമി സംസ്ഥാന പ്രസിഡൻറ് ഡോ. എം. നാരായണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡൻറ്​ ശശീന്ദ്രൻ മടിക്കൈ അധ്യക്ഷത വഹിച്ചു. പ്രവൃത്തിക്ക് നേതൃത്വം നൽകിയ ഡോ. ടി.വി. പദ്മനാഭനെ ആദരിച്ചു. നഗരസഭാംഗം വന്ദന ബൽരാജ്, കെ. ഉമേശ് കാമത്ത്, കാഞ്ഞങ്ങാട് റോട്ടറി പ്രസിഡൻറ് ബി. ഗിരീഷ് നായക്ക് എന്നിവർ മുഖ്യാതിഥികളായി. പീഡിയാട്രിക്സ് അക്കാദമി കാഞ്ഞങ്ങാട് ഘടകം പ്രസിഡൻറ് ഡോ. വി.ആർ. സുഗതൻ, റോട്ടറി അസി. ഗവർണർ ബി. മുകുന്ദ് പ്രഭു, സ്കൂൾ പ്രിൻസിപ്പൽ എ.വി. സുരേഷ്ബാബു, പ്രധാനാധ്യാപിക ബീന, പി.ടി.എ വൈസ് പ്രസിഡൻറ് പി.വി. വേലായുധൻ, അധ്യാപകരായ പി.വി. റാവു, ഒ. രാജേഷ്, നന്മമരം കൂട്ടായ്മ പ്രതിനിധി സലാം കേരള, ബിബി ജോസഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.