സഹപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സഹകരണ യൂനിയന്‍

കാഞ്ഞങ്ങാട്: കോവിഡ് മഹാമാരിയിൽ പ്രതിസന്ധിയിലായ സഹകരണ സ്​ഥാപനങ്ങളില്‍ ശമ്പളം ലഭിക്കാത്ത ജീവനക്കാര്‍ക്ക് കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയന്‍ ധനസഹായം നല്‍കി. മേലാങ്കോട്ജില്ല കമ്മിറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്ത് ധനസഹായം വിതരണം ചെയ്തു. ജില്ലയിലെ 41 സഹപ്രവര്‍ത്തകര്‍ക്കാണ് ധനസഹായം നല്‍കിയത്. ജില്ല പ്രസിഡൻറ്​ പി. ജാനകി അധ്യക്ഷത വഹിച്ചു. സംസ്​ഥാന കമ്മിറ്റി അംഗം കെ. വിശ്വനാഥന്‍, കെ. രഘു, സി. ഭരതന്‍, കെ. തങ്കമണി, ഇ. ബാലകൃഷ്ണന്‍, ബി. കൈരളി, എ.കെ. ലക്ഷ്മണന്‍, സുരേഷ് ബേഡകം എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.വി. ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു. യൂനിയൻ അംഗങ്ങളുടെ ശമ്പളത്തിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുകോടി രൂപനല്‍കുന്നതിനും സാമൂഹിക അടുക്കളയിലെ ഭക്ഷണവിതരണം, ആശുപത്രികളിലെ പ്രവർത്തനങ്ങൾ, നിയമപാലകർ ആരോഗ്യപ്രവർത്തകർ എന്നിവർക്കുള്ള സഹായങ്ങൾ തുടങ്ങി വിവിധ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് യൂനിയന് സാധിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.