അഫ്സൽ ഖാൻ അനുസ്മരണം

കാസർകോട്​: സഹജീവികളുടെ പ്രയാസങ്ങൾക്കൊപ്പം നിന്ന നിഷ്കളങ്കനായ പൊതുപ്രവർത്തകനായിരുന്നു അഫ്സൽ ഖാനെന്നും രാഷ്​ട്രീയ, സാമൂഹിക, കായിക മേഖലകളിലെ മികച്ച സംഘാടകനായിരുന്നു അദ്ദേഹമെന്നും എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. ജില്ല ക്രിക്കറ്റ് അസോസിയേഷൻ എക്‌സിക്യൂട്ടിവ് അംഗമായിരുന്ന അഫ്സൽ ഖാൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ക്രിക്കറ്റ് അസോസിയേഷ​ൻെറ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ രാഷ്​ട്രീയ, സാമൂഹിക, കായിക മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു. പ്രസ്ക്ലബ് മുൻ പ്രസിഡൻറ്​ ടി.എ. ശാഫി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ്​ എൻ.എ. അബ്​ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കെ.എഫ്.എ ജോയൻറ്​ സെക്രട്ടറി റഫീഖ് പടന്ന, ഫുട്ബാൾ അസോസിയേഷൻ ജില്ല പ്രസിഡൻറ്​ വീരമണി, കാസർകോട്​ നഗരസഭ അംഗങ്ങളായ അബ്ബാസ് ബീഗം, സിദ്ധീഖ് ചക്കര, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം ശിഹാബ്, കെ.സി.എ അംഗം ടി.എം. ഇഖ്ബാൽ, ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ടി.എച്ച്. മുഹമ്മദ് നൗഫൽ, വൈസ് പ്രസിഡൻറുമാരായ കബീർ കമ്പാർ, ഫൈസൽ കുണ്ടിൽ, വിനോദ് കുമാർ, എക്‌സിക്യൂട്ടിവ് അംഗങ്ങളായ സലാം ചെർക്കള, മഹമൂദ് കുഞ്ഞിക്കാനം, എം.എം. മുനീർ, സി.എം.എസ്. ഖലീലുല്ല, അഷ്‌റഫ്‌ മധൂർ, അബ്ബാസ് സന്തോഷ്‌നഗർ എന്നിവർ സംസാരിച്ചു. കെ.സി.എ ട്രഷറർ കെ.എം. അബ്​ദുറഹ്​മാൻ സ്വാഗതവും അസിസ്​റ്റൻറ്​ സെക്രട്ടറി ഫൈസൽ പടിഞ്ഞാർ നന്ദിയും പറഞ്ഞു. ksd cricket: അഫ്സൽ ഖാൻ അനുസ്മരണ പരിപാടി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.