'എല്ലാവർക്കും വോട്ട്' ഓൺലൈൻ വോട്ടർ രജിസ്​റ്റർ കാമ്പയിൻ

കാസർകോട്: നിയമസഭ വോട്ടർ പട്ടികയിൽ പുതുതായി പേരുൾപ്പെടുത്തേണ്ടവർക്കായി ഫോർട്ട് റോഡ് ശിഹാബ് തങ്ങൾ സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച 'എല്ലാവർക്കും വോട്ട്' ഓൺലൈൻ രജിസ്ട്രേഷൻ കാമ്പയിൻ നഗരസഭ കൗൺസിലർ ഹസീന നൗഷാദ് ഉദ്​ഘാടനം ചെയ്തു. ആസിഫ് എവറസ്​റ്റ്​ അധ്യക്ഷത വഹിച്ചു. റാഷിദ് പൂരണം, നൗഷാദ് കരിപ്പൊടി, കെ.എം. മഷൂദ്, കെ.എ. മുസ്​തഫ, കവിത, ജഗദീപ്, കെ.എം. നൗഫൽ, ഹാരിസ് കോട്ട, ഇസ്മാഈൽ, ഹിഷാം പൂരണം, അബ്​ദുൽ ഫത്താഹ്, അഫ്രീസ്, ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു. ഫോർട്ട് റോഡിലെ ശിഹാബ് തങ്ങൾ സാംസ്​കാരിക കേന്ദ്രത്തിൽ നടക്കുന്ന രജിസ്ട്രേഷൻ സൗകര്യങ്ങൾ പൂർണമായും സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.