കൊലപാതകത്തി​െൻറ ഉത്തരവാദിത്തത്തിൽനിന്ന് മുസ്​ലിം ലീഗിന് രക്ഷപ്പെടാനാവില്ല -ഐ.എൻ.എൽ

കൊലപാതകത്തി​ൻെറ ഉത്തരവാദിത്തത്തിൽനിന്ന് മുസ്​ലിം ലീഗിന് രക്ഷപ്പെടാനാവില്ല -ഐ.എൻ.എൽ കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ, എസ്.വൈ.എസ് പ്രവർത്തകൻ ഔഫ് അബ്​ദുറഹ്​മാ​ൻെറ കൊലപാതകത്തി​ൻെറ ഉത്തരവാദിത്തത്തിൽനിന്ന് മുസ്​ലിം ലീഗിന് രക്ഷപ്പെടാനാവില്ലെന്ന്​ ​ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം പ്രസ്​താവനയിൽ പറഞ്ഞു. കൊലക്കേസ് പ്രതികളായ യൂത്ത് ലീഗ് നേതാക്കൾക്ക് കുഞ്ഞാലിക്കുട്ടി, മുനവറലി ശിഹാബ് തങ്ങൾ അടക്കമുള്ള മുസ്​ലിം ലീഗ് നേതാക്കളുമായി ബന്ധമുണ്ട്. കൊല നടന്നതിനുശേഷം പ്രതിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ലീഗ് നേതൃത്വത്തി​ൻെറയും നേതാക്കളുടെയും അറിവോടെയാണ്. മുസ്​ലിം ലീഗിനെ പരാജപ്പെടുത്തിയ ഐ.എൻ.എൽ സ്​ഥാനാർഥിക്കുവേണ്ടി മുൻനിരയിൽ നിന്നും പ്രവർത്തിച്ചുവെന്ന കാരണത്താലാണ് ഔഫിനെ കൊലപ്പെടുത്തിയതെന്നും അസീസ് കടപ്പുറം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.