അറുകൊലക്കെതിരെ എസ്.വൈ.എസ് മാർച്ചിൽ പ്രതിഷേധമിരമ്പി

കാസർകോട്: കല്ലൂരാവിയിലെ എസ്.വൈ.എസ് പ്രവർത്തകനെ ആക്രമിച്ച് കൊലപ്പെടുത്തിയതിനെതിരെ എസ്.വൈ.എസ് സോൺ കേന്ദ്രങ്ങളിൽ നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. തെര​െഞ്ഞടുപ്പ്​ പരാജയത്തി​ൻെറ ജാള്യം മറക്കാൻ സുന്നി പ്രവർത്തകർക്കെതിരെയുള്ള മുസ്‌ലിം ലീഗി​ൻെറ അക്രമങ്ങൾക്കെതിരെ മാർച്ചിൽ ശക്തമായ താക്കീത് ഉയർന്നു. ആശയം തോൽക്കുമ്പോഴാണ് ആയുധമേന്തേണ്ടി വരുന്നതെന്നും തെര​െഞ്ഞടുപ്പുകൾ ഇനിയുമുണ്ടെന്ന് ലീഗ് മറക്കരുതെന്നും മുന്നറിയിപ്പ് നൽകി. അക്രമികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷണമെന്നും ആവശ്യപ്പെട്ടു. മുള്ളേരിയ സോൺ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ-അഹ്ദലി​ൻെറ അധ്യക്ഷതയിൽ അബ്​ദുറഹ്മാൻ സഖാഫി പൂത്തപ്പലം ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം സോൺ കമ്മിറ്റി സംഘടിപ്പിച്ച റാലി മള്ഹറിൽ നിന്ന് തുടങ്ങി ഹൊസങ്കടിയിൽ സമാപിച്ചു. മുഹമ്മദ് സഖാഫി തോക്കെ, യാസീൻ തങ്ങൾ, ഖത്തർ ബാവ ഹാജി, മുസ്തഫ കടംബാർ, അസീസ് സഖാഫി മച്ചംപാടി, ഹസ്സൻ സഅദി മൾഹർ, ഫാറൂഖ് പോസോട്ട്, നിയാസ് സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി. കാസർകോട് സോൺ കമ്മിറ്റി നഗരത്തിൽ നടത്തിയ മാർച്ചിന് അബ്​ദുൽ റസാഖ് സഖാഫി കോട്ടകുന്ന്, മുഹമ്മദ്‌ ടിപ്പു നഗർ, മുനീർ സഅദി, അഹമ്മദ് സഅദി, ഹുസൈൻ മുട്ടത്തോടി, സുലൈമാൻ ഹാജി തുരുത്തി, സംസീർ സൈനി, ബാദുഷ ഹാദി മൊഗർ എന്നിവർ നേതൃത്വം നൽകി. കുമ്പള സോൺ മാർച്ചിന് കാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി, ഷാഫി സഅദി, ഹാമിദ് തങ്ങൾ, ലത്തീഫ് സഖാഫി, മൻശാദ് അഹ്​സനി, സിദ്ദീഖ് ഹിമമി എന്നിവർ നേതൃത്വം നൽകി. ഉദുമ സോൺ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് 55ാം മൈലിൽ തുടങ്ങി ചട്ടഞ്ചാലിൽ സമാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.