അബ്​ദുറഹ്​മാൻ ഔഫിന്​ നാട്​ കണ്ണീരോടെ വിട നൽകി

കാഞ്ഞങ്ങാട്​: കഴിഞ്ഞദിവസം കൊല്ലപ്പെട്ട എസ്​.വൈ.എസി​ൻെറയും ഡി.വൈ.എഫ്​.ഐയുടെയും പ്രവർത്തകനായ അബ്​ദുൽ റഹ്​മാൻ ഔഫിന്​ ജന്മനാട്​ കണ്ണീരോടെ വിട നൽകി. ബുധനാഴ്​ച രാത്രി കൊല്ലപ്പെട്ട ഔഫി​ൻെറ മൃതദേഹം പോസ്​റ്റുമോർട്ടത്തിനായി രാത്രി തന്നെ പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റിയിരുന്നു. പോസ്​റ്റുമോർട്ടത്തിനുശേഷം സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റംഗം എം.വി. ഗോവിന്ദൻ മാസ്​റ്റർ, സംസ്ഥാന സമിതി അംഗം പി. ജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ ഏറുവാങ്ങി വിലാപയാത്രയായാണ്​ കാഞ്ഞങ്ങാ​ട്ടെത്തിച്ചത്​. ഡി.വൈ.എഫ്​.ഐ ജില്ല സെക്രട്ടറി സി.ജെ. സജിത്ത്​, ട്രഷറർ കെ. സബീഷ്​, ടി.വി. രാജേഷ്​ എം.എൽ.എ തുടങ്ങിയവരുടെ നേതൃത്വത്തിൽ മൃതദേഹം വിലാപയാത്രയായി കൊണ്ടുവരവേ പിലാത്തറ, പയ്യന്നൂർ പെരുമ്പ, കാലിക്കടവ്​, ചെറുവത്തൂർ, നീലേശ്വരം, പടന്നക്കാട്​, അലാമിപ്പള്ളി, കോട്ടച്ചേരി ബസ്​സ്​റ്റാൻഡ്​​ എന്നിവിടങ്ങളിൽ പൊതുദർശനത്തിനുവെച്ചു. ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിനാളുകളാണ്​ അന്ത്യാഭിവാദ്യമർപ്പിക്കാനെത്തിയത്​. കോട്ടച്ചേരി ബസ്​സ്​റ്റാൻഡിൽ നിന്നും പഴയ കടപ്പുറത്തെ വീട്ടിലേക്ക്​ കൊണ്ടുപോയ മൃതദേഹം വീട്ടിൽ അൽപസമയം വെച്ചതിനുശേഷം പഴയ കടപ്പുറം ജുമാമസ്​ജിദ്​ ഖബർസ്ഥാനിൽ ഖബറടക്കി. വിവിധ കേന്ദ്രങ്ങളിൽ സി.പി.എം നേതാക്കളായ പി. കരുണാകരൻ, കെ.പി. സതീഷ്​ചന്ദ്രൻ, ഡി.വൈ.എഫ്​.ഐ സംസ്ഥാന ട്രഷറർ സജീഷ്​, സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്​ണൻ മാസ്​റ്റർ, കെ. കുഞ്ഞിരാമൻ എം.എൽ.എ, ഐ.എൻ.എൽ ജില്ല സെക്രട്ടറി അസീസ്​ കടപ്പുറം, ഡി.വൈ.എഫ്​.ഐ, ഐ.എൻ.എൽ, സി.പി.ഐ നേതാക്കളും പൊതുജനങ്ങളും അന്തിമോപചാരമർപ്പിച്ചു. പടം pariyaram പരിയാരം മെഡിക്കൽ കോളജിൽനിന്നും മൃതദേഹം ഏറ്റുവാങ്ങി സി.പി.എം നേതാക്കളായ എം.വി. ജയരാജൻ, പി. ജയരാജൻ, എം.വി. ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ അന്തിമോപചാരമർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.