ക്രിസ്മസ്-പുതുവത്സര മേളയുമായി കുടുംബശ്രീയും സി.പി.സി.ആര്‍.ഐയും

കാസര്‍കോട്: കുടുംബശ്രീ ജില്ല മിഷനും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള എ.ബി.ഐ മാര്‍ക്കറ്റിങ് സൻെററും ക്രിസ്മസ്-പുതുവത്സര മേള സംഘടിപ്പിക്കുന്നു. ജനുവരി ഒന്നുവരെ നടക്കുന്ന മേള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അനിത കരുണ്‍ ഉദ്ഘാടനം ചെയ്തു. സി.പി.സി.ആര്‍.ഐ എസ്.ബി.ഐ എ.ടി.എമ്മിന് സമീപമുള്ള അഗ്രി മാർക്കറ്റിങ് സൻെററില്‍ നടക്കുന്ന മേളയില്‍ വ്യത്യസ്ത കേക്കുകള്‍, ഐ.സി.എ.ആര്‍-സി.പി.സി.ആര്‍.ഐ കാസര്‍കോട് വികസിപ്പിച്ചെടുത്ത ടെക്‌നോളോജി അധിഷ്ഠിത ഉരുക്ക് വെളിച്ചെണ്ണ, തേങ്ങ ചിപ്‌സ്, പഞ്ചസാര, സ്‌ക്വാഷ്, ഐ.സി.എ.ആര്‍ - ഐ.ഐ.എസ്.ആര്‍ ഉല്‍പന്നങ്ങള്‍, കെ.വി.കെ ഉല്‍പന്നങ്ങള്‍, കശുവണ്ടി, തേന്‍ തുടങ്ങിയ കുടുംബശ്രീ ഉല്‍പന്നങ്ങൾ എന്നിവ വിലക്കുറവില്‍ ലഭ്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.