വിനോദിനി നാലപ്പാടം അവാർഡ് എൻ. സുകന്യക്ക്​

കാഞ്ഞങ്ങാട്: തുളുനാട് മാസികയുടെയും ബുക്‌സി​ൻെറയും പത്രാധിപരും എഴുത്തുകാരിയും രാഷ്​ട്രീയ സാംസ്‌കാരിക പ്രവർത്തകയുമായിരുന്ന വിനോദിനി നാലപ്പാടത്തി​ൻെറ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള, പത്രസാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്ക് നൽകുന്ന ആറാമത് നൽകാൻ തീരുമാനിച്ചു. കണ്ണൂർ കോർപറേഷൻ കൗൺസിലറായ സുകന്യ തളിപ്പറമ്പ് എം.എൽ.എ ജെയിംസ് മാത്യുവി​ൻെറ ഭാര്യയാണ്. ഇ.പത്​മാവതി, എൻ. ഗംഗാധരൻ, വാസു ചോറോട്, കെ.കെ. നായർ എന്നിവരാണ് സുകന്യയെ അവാർഡിനായി പരിഗണിച്ചത്. അവാർഡ് ജനുവരി അവസാനം നടക്കുന്ന വിനോദിനി അനുസ്മരണ പരിപാടിയിൽ സമർപ്പിക്കും. sukanya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.