കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ​പ്രകടനം

കാഞ്ഞങ്ങാട്: ഡൽഹിയിൽ കർഷക ബില്ലിനെതിരെ സമരംചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എ.ഐ.വൈ.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം എം. ശ്രീജിത്ത് സമരം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മണി എരിക്കുളം അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ല എക്സിക്യൂട്ടിവ് അംഗം പ്രകാശൻ പള്ളിക്കാപ്പിൽ, എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി രാകേഷ് രാവ​േണശ്വരം, എ.ഐ.എസ്.എഫ് ജില്ല ജോയൻറ് സെക്രട്ടറി സോയ കുന്നത്ത് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ജിനു ശങ്കർ സ്വാഗതം പറഞ്ഞു. പ്രകടനത്തിന് അഭിജിത്ത്, അരുൺ, എൻ. സുനിൽ മേക്കാട്ട് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.