വിദ്യാഭ്യാസ പദ്ധതികൾക്ക് ഊന്നൽ നൽകണം -വിസ്ഡം സ്​റ്റുഡൻസ്

കാസർകോട്​: തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഭരണസമിതി നിലവിൽ വന്ന സാഹചര്യത്തിൽ വികസന പദ്ധതികളിൽ ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പ്രത്യേകം പരിഗണന നൽകണമെന്ന് വിസ്ഡം സ്​റ്റുഡൻസ് ജില്ല സമിതി സംഘടിപ്പിച്ച ഏരിയ സംഗമം ആവശ്യപ്പെട്ടു. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, കാസർകോട്​, ഉദുമ, കുമ്പള മണ്ഡലങ്ങളിലെ വിദ്യാർഥി പ്രതിനിധികളെ പങ്കെടുപ്പിച്ച്​ നടന്ന ഏരിയ ശിൽപശാല വിസ്ഡം സ്​റ്റുഡൻസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് ഷമീൽ അരീക്കോട് ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ സഫ്‌വാൻ പാലോത്ത് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ആറുമാസ കാലയളവിലെ പ്രവർത്തന അവലോകന ചർച്ചക്ക്​ ജില്ല സെക്രട്ടറി റഹീസ് പട്​ല നേതൃത്വം നൽകി. അടുത്ത ടേമിലേക്കുള്ള പ്രവർത്തന രൂപരേഖ വിസ്ഡം സ്​റ്റുഡൻസ് സംസ്ഥാന ഉപാധ്യക്ഷൻ അബ്​ദുൽ അഹദ് ചുങ്കത്തറ അവതരിപ്പിച്ചു. വ്യതസ്ത സെഷനുകളിലായി റംസി സാഹിർ, ശമ്മാസ് അൽ ഹികമി, അശ്ബക് അൽ ഹികമി, അനീസ് മദനി, ഷഹബാസ് തളങ്കര തുടങ്ങിയവർ സംസാരിച്ചു. ഏപ്രിൽ ഒന്നുമുതൽ നാലുവരെ നടക്കുന്ന ഓൺലൈൻ കോൺഫറൻസ്, ഫെബ്രുവരി 25 മുതൽ 28 വരെ നടക്കുന്ന പ്രോഫ്‌കോൺ സമ്മേളനം, ഡിസംബർ 25ന്​ നടക്കുന്ന ബാല സമ്മേളനം തുടങ്ങിയ പരിപാടികൾക്ക് പ്രവർത്തന രൂപരേഖ തയാറാക്കി. ജില്ല പ്രസിഡൻറ്​ മുഹമ്മദ് ഫാരിസ് കാഞ്ഞങ്ങാട് സമാപന പ്രസംഗം നടത്തി. പടം ksd wisdom: വിസ്ഡം സ്​റ്റുഡൻസ് ജില്ല സമിതി ഉദുമയിൽ സംഘടിപ്പിച്ച ഏരിയ ശിൽപശാല സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് ഷമീൽ അരീക്കോട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.