പ്രതിഷേധ പ്രകടനം നടത്തി

പടന്ന: ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന നേതാവിനെതിരെ കെ.പി.സി.സി നിർവാഹക സമിതി അംഗം പി.കെ. ഫൈസൽ നടത്തിയതായി പറയപ്പെടുന്ന അശ്ലീല പരാമർശത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രകടനവും പൊതു യോഗവും സംഘടിപ്പിച്ചു. എടച്ചാക്കൈയിൽനിന്നും ആരംഭിച്ച പ്രകടനം മൂസഹാജി മുക്കിൽ സമാപിച്ചു. പൊതുയോഗം സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.പി. വത്സലൻ ഉദ്ഘാടനം ചെയ്തു. സി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. സുധാകരൻ, എം.പി.വി. ജാനകി, കെ. മുരളി, വി.കെ. ഹനീഫ ഹാജി, എം.കെ.സി. അബ്​ദുൽ റഹ്മാൻ, ടി.പി. കുഞ്ഞബ്​ദുല്ല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.