ജില്ലയിലും കർഷക പ്രക്ഷോഭം; കാസർകോട്ട്‌ നാളെ മുതൽ അനിശ്ചിതകാല സത്യഗ്രഹം

കാസർകോട്‌: കേന്ദ്രസർക്കാറി​ൻെറ പുതിയ കാർഷികനിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തിന്‌ പിന്തുണയുമായി സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ ബുധനാഴ്‌ച മുതൽ ജില്ലയിലും അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തെ ഒപ്പുമരച്ചോട്ടിൽ രാവിലെ 10ന്‌ മുൻ എം.പി പി. കരുണാകരൻ ഉദ്‌ഘാടനം ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട വളൻറിയർമാർ സത്യഗ്രഹമിരിക്കും. കേരളത്തെയും പ്രതികൂലമായി ബാധിക്കുന്ന നിയമത്തിനെതിരെ മുഴുവൻ കർഷകരും രംഗത്തിറങ്ങേണ്ടത്‌ ആവശ്യമാണ്‌. നിയമം പ്രാബല്യത്തിലായതോടെ സംഭരണത്തിൽനിന്ന്‌ സർക്കാർ പിന്മാറുകയും കോർപറേറ്റ്‌ മേഖലയിലേക്ക്‌ സംഭരണം മാറുകയും ചെയ്യും. ഇതോടെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറയുകയും വില കൂടുകയുമാണുണ്ടാവുക. കേരളീയർക്കുകൂടി ഭക്ഷണം ഉറപ്പാക്കാനും നാട്‌ പട്ടിണിയിലാകാതിരിക്കാനുമുള്ള പ്രക്ഷോഭത്തിൽ മുഴുവനാളുകളും അണിചേരണം. ബുധനാഴ്‌ച മുതൽ ആരംഭിക്കുന്ന സത്യഗ്രഹത്തി​ൻെറ വിജയത്തിനായി മുഴുവൻ കർഷകരും ബഹുജനങ്ങളും മുന്നോട്ടുവരണമെന്ന്‌ സംയുക്ത കർഷക സമിതി ജില്ല കൺവീനർ സി.എച്ച്‌. കുഞ്ഞമ്പു അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.