എംപ്ലോയബിലിറ്റി സെൻററില്‍ കൂടിക്കാഴ്ച

എംപ്ലോയബിലിറ്റി സൻെററില്‍ കൂടിക്കാഴ്ച കാസര്‍കോട്: ജില്ല എംപ്ലോയ്‌മൻെറ്​ എക്‌സ്‌ചേഞ്ചി​ൻെറ എംപ്ലോയബിലിറ്റി സൻെററില്‍ സ്വകാര്യ മേഖലകളിലെ ഒഴിവുകളിലേക്ക് ഡിസംബര്‍ 21ന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും. എച്ച്.ആര്‍ മാനേജര്‍ (രണ്ട്), അക്കൗണ്ടൻറ്​ (വനിതകള്‍ -രണ്ട്), ആറ്റിറ്റ്യൂഡ് ട്രെയിനര്‍ (രണ്ട്), ബിസിനസ് ഡെവലപ്മൻെറ്​ എക്‌സിക്യൂട്ടിവ് (ഒമ്പത്) തസ്തികകളിലാണ് ഒഴിവുകള്‍. എം.ബി.എ യോഗ്യതയുള്ളവര്‍ക്ക് എച്ച്.ആര്‍ മാനേജര്‍ തസ്തികയിലേക്കും എം.കോം/ ബി.കോം അക്കൗണ്ടൻറ്​ തസ്തികയിലേക്കും നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ആറ്റിറ്റ്യൂഡ് ട്രെയിനര്‍ തസ്തികയിലേക്കും പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ബിസിനസ് ഡെവലപ്മൻെറ്​ എക്‌സിക്യൂട്ടിവ് തസ്തികയിലേക്കും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 9207155700/04994297470. ടെലിവിഷന്‍ ജേണലിസം: കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു കാസര്‍കോട്: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സി​ൻെറ 2020-21 ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 2021 ജനുവരി 30 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സൻെററില്‍ അപേക്ഷിക്കണം. ഫോണ്‍: 8137969292.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.