കൊടിയമ്മയിൽ പാലം കടക്കാനാകാതെ മുസ്​ലിം ലീഗ്

കുമ്പള : കുമ്പള പഞ്ചായത്ത് ഒമ്പതാം വാർഡായ . കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പഞ്ചായത്തിലേക്ക് പ്രസിഡൻറ് കെ.എൽ. പുണ്ഡരികാക്ഷയെ വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുത്തയച്ച വാർഡാണ് കൊടിയമ്മ. എന്നാൽ, രണ്ടു വർഷം മുമ്പ് കൊടിയമ്മ- ഇച്ചിലമ്പാടി റോഡിന് കുറുകെയുള്ള പാലം മഴക്കാലത്ത് തകർന്നിരുന്നു. വൃദ്ധന്മാരും കുട്ടികളുമടക്കമുള്ള ദിനേന ഈ വഴി വരുന്ന നൂറുകണക്കിന് ആളുകൾക്കും വാഹനങ്ങൾക്കും ഇതി​ൻെറ ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു. ഇതാണ് യു.ഡി.എഫ് സ്ഥാനാർഥി എം.എം. മിസ്രിയയുടെ പരാജയത്തിന് കാരണമായതെന്ന് കരുതുന്നു. എൽ.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി പി.കെ. ആയിഷത്ത് റസിയയാണ് 19 വോട്ടി​ൻെറ ഭൂരിപക്ഷത്തിൽ ഇവിടെ വിജയിച്ചത്. ശക്തമായ മത്സരമുണ്ടായെങ്കിലും യു.ഡി. എഫ് പ്രതീക്ഷ വെച്ചുപുലർത്തിയ വാർഡായിരുന്നു കൊടിയമ്മ. ഇവിടെയാണ്‌ മൂന്ന് പതിറ്റാണ്ടിലധികമായി മുസ്‌ലിം ലീഗി​ൻെറ വാഴ്ച അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.