കുമ്പള : കുമ്പള പഞ്ചായത്ത് ഒമ്പതാം വാർഡായ . കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പഞ്ചായത്തിലേക്ക് പ്രസിഡൻറ് കെ.എൽ. പുണ്ഡരികാക്ഷയെ വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുത്തയച്ച വാർഡാണ് കൊടിയമ്മ. എന്നാൽ, രണ്ടു വർഷം മുമ്പ് കൊടിയമ്മ- ഇച്ചിലമ്പാടി റോഡിന് കുറുകെയുള്ള പാലം മഴക്കാലത്ത് തകർന്നിരുന്നു. വൃദ്ധന്മാരും കുട്ടികളുമടക്കമുള്ള ദിനേന ഈ വഴി വരുന്ന നൂറുകണക്കിന് ആളുകൾക്കും വാഹനങ്ങൾക്കും ഇതിൻെറ ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു. ഇതാണ് യു.ഡി.എഫ് സ്ഥാനാർഥി എം.എം. മിസ്രിയയുടെ പരാജയത്തിന് കാരണമായതെന്ന് കരുതുന്നു. എൽ.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി പി.കെ. ആയിഷത്ത് റസിയയാണ് 19 വോട്ടിൻെറ ഭൂരിപക്ഷത്തിൽ ഇവിടെ വിജയിച്ചത്. ശക്തമായ മത്സരമുണ്ടായെങ്കിലും യു.ഡി. എഫ് പ്രതീക്ഷ വെച്ചുപുലർത്തിയ വാർഡായിരുന്നു കൊടിയമ്മ. ഇവിടെയാണ് മൂന്ന് പതിറ്റാണ്ടിലധികമായി മുസ്‌ലിം ലീഗിൻെറ വാഴ്ച അവസാനിപ്പിച്ചത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2020 11:58 PM GMT Updated On
date_range 2020-12-17T05:28:06+05:30കൊടിയമ്മയിൽ പാലം കടക്കാനാകാതെ മുസ്‌ലിം ലീഗ്
text_fieldsNext Story