കാഞ്ഞങ്ങാട്​ നഗരസഭയിൽ മിന്നും വിജയവുമായി ഇടതുപക്ഷത്തിന്​ തുടർഭരണം

കാഞ്ഞങ്ങാട്​: നഗരവികസനത്തി​ൻെറ കരുത്തിൽ കാഞ്ഞങ്ങാട്​ നഗരസഭയിൽ എൽ.ഡി.എഫിന്​ തുടർഭരണം. ആകെയുള്ള 43 സീറ്റിൽ 16 സീറ്റുകൾ സ്വന്തമാക്കിയ സി.പി.എം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എൽ.ഡി.എഫ്​ ​ 24 സീറ്റുകൾ സ്വന്തമാക്കിയാണ്​ തുടർഭരണത്തിന്​ അർഹത നേടിയത്​. സി.പി.എം 16, ഐ.എൻ.എൽ. 3, സി.പി.ഐ. 1, എൽ.ജെ.ഡി. 1, എൽ.ഡി.എഫ്​ സ്വതന്ത്ര 3 എന്നിങ്ങനെയാണ്​ എൽ.ഡി.എഫ്​ കക്ഷി നില. യു.ഡി.എഫ്​ 13 സീറ്റിലും ബി.ജെ.പി. ആറ്​ സീറ്റുകളിലും വിജയിച്ചു. യു.ഡി.എഫിൽ കോൺഗ്രസി​ൻെറത്​ ദയനീയ പരാജയമായി. യു.ഡി.എഫിൽ ആകെയുള്ള 16 സീറ്റിൽ 11 പേരും മ​ുസ്​ലിം ലീഗ്​ പ്രതിനിധികളാണ്​. രണ്ടു പേർ മാ​ത്രമാണ്​ കോൺഗ്രസിൽനിന്ന്​ വിജയം കണ്ടത്​. 28, 30 വാർഡുകളിൽ​. 31ാം വാർഡിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി എം. അസിനാർ ഐ.എൻ.എല്ലിലെ ബിൽടെക്​ അബ്​ദുള്ളയോട്​ പരാജയപ്പെട്ടു. മുൻ നഗരസഭ ചെയർമാൻ കൂടിയായ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം വി.വി. രമേശൻ 17ാം വാർഡിൽ മിന്നും വിജയം സ്വന്തമാക്കി. സി.പി.എം. വിജയിച്ച വാർഡുകൾ: നാല്​, ഏഴ്​, എട്ട്​, 10, 11, 17, 21, 22, 23, 24, 26, 29, 32,34, 41, 42. സി.പി.ഐ: 19 ാം വാർഡ്​ എൽ.ഡി.എഫ്​ സ്വതന്ത്രർ: മൂന്ന്​, 18, 25. എൽ.ജെ.ഡി: 20 ഐ.എൻ.എൽ: 31, 33,35. യു.ഡി.എഫിൽ ​കോൺഗ്രസ്​ 28, 30 വാർഡുകളിലും മുസ്​ലിം ലീഗ്​ 1,2,12,16,27,36,37,38,39,40,43 വാർഡുകളിലുമാണ്​ വിജയിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.