കർഷക സമരത്തിന്​ അഭിവാദ്യം

ബന്തടുക്ക: കേന്ദ്ര സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ കാർഷിക ബിൽ കർഷകരുടെ നട്ടെല്ലൊടിക്കുമെന്നും, കർഷകരുടെ കൂട്ട ആത്മഹത്യയിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്നും കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന സ്​റ്റിയറിങ്​ കമ്മിറ്റി അംഗം ജോർജ് പൈനാപ്പള്ളി പറഞ്ഞു. ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് അഭിവാദ്യമർപ്പിച്ച് ബന്തടുക്ക പടുപ്പിൽ കേരള കോൺഗ്രസ് (ജോസഫ്) നടത്തിയ ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കൾ ഇന്ന് നൽകുന്നതി​ൻെറ എത്രയോ ഇരട്ടി വില നൽകി അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്​തുക്കൾ വാങ്ങേണ്ടിവരുമെന്നും ഉൽ​പന്നങ്ങൾക്ക്​ ഇന്ന് ലഭിക്കുന്ന വിലപോലും കർഷകർക്ക് ലഭിക്കാത്ത സാഹചര്യം വന്നുചേരുമെന്നും അദ്ദേഹം പറഞ്ഞു. ഉദുമ നിയോജക മണ്ഡലം പ്രസിഡൻറ്​ ടിമ്മി എലിപുലിക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഷിജി ജേക്കബ്, ജില്ലാ വൈസ് പ്രസിഡൻറ്​ അലക്​സ് പുളിക്കൽ, ഷോബി പാറേക്കാട്ടിൽ, കെ.എം. ജീവോ, സാബു മുകന്ദകരിയിൽ, മനോജ് മറാട്ട്കുളം, സജി വെട്ടിക്കൽ, സണ്ണി തറപ്പിൽ എന്നിവർ സംസാരിച്ചു. kerala con ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് അഭിവാദ്യമർപ്പിച്ച് ബന്തടുക്ക പടുപ്പിൽ കേരള കോൺഗ്രസ് (ജോസഫ്) നടത്തിയ ധർണ സംസ്ഥാന സ്​റ്റിയറിങ്​ കമ്മിറ്റി അംഗം ജോർജ് പൈനാപ്പള്ളി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.