തിക്കും തിരക്കുമില്ല; പോളിങ്​ ഉയർന്നുപൊങ്ങി

കാഞ്ഞങ്ങാട്​: തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിങ്​ ബൂത്തുകളിൽ കഴിഞ്ഞ വർഷങ്ങളിലേതുപോലെ തിക്കും തിരക്കുമില്ല. ആളുകൾ കോവിഡ്​ നിയന്ത്രണം പാലിച്ച്​ ഓരോ സമയത്തായി വന്നതിനാൽ കാഞ്ഞങ്ങാട്​ മേഖലയിലെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരപോലും കാണാനായില്ല. മിക്ക ബൂത്തുകളിലും 70 ശതമാനത്തിന്​ മുകളിൽ പോളിങ് രേഖപ്പെടുത്തി. സ്വന്തം വാഹനങ്ങളിലാണ്​ ഭൂരിഭാഗവും ബൂത്തുകളിലെത്തിയത്​. അതിനാൽ തന്നെ ബൂത്തുകളിൽ ആളുകൾ ഉണ്ടെങ്കിൽ അൽപസമയം കഴിഞ്ഞാണ്​ ഓരോ കുടുംബവും വോട്ട്​ ചെയ്യാനെത്തിയത്​. ഇതാണ്​ തിരക്ക്​ കുറയാൻ കാരണമെന്ന്​ ഉദ്യോഗസ്ഥരും രാഷ്​ട്രീയ പാർട്ടി നേതാക്കളും പറഞ്ഞു. പുല്ലൂർ പെരിയ പഞ്ചായത്തിലെ മിക്ക ബൂത്തുകളിലും 70 ശതമാനത്തിന്​ മുകളിലാണ്​ പോളിങ്​ രേഖപ്പെടുത്തിയത്​. 12ാം വാർഡിൽ 83 ശതമാനമാളുകളാണ്​ വോട്ട്​ ചെയ്​തത്​. ഇവിടെ ബി.ജെ.പി, എൽ.ഡി.എഫ്​, യു.ഡി.എഫ്​ സ്ഥാനാർഥികളാണ്​ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്​. 1230ൽ 1005 വോട്ടാണ്​ പോൾ ചെയ്​തത്​. തിരക്ക്​ കുറഞ്ഞതിനാൽ പൊലീസിനും പണിയുണ്ടായില്ല. വോട്ടിങ്​ പൂർത്തീകരിച്ച ശേഷം മാത്രമാണ്​ ആൾക്കാരെ പിരിച്ചുവിടാൻ പൊലീസ് നിർദേശം നൽകിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT