ഇടതുസർക്കാർ അഴിമതിയാരോപണങ്ങളുടെ ഭാണ്ഡം ചുമക്കേണ്ട ഗതികേടിൽ -–പി.കെ. കുഞ്ഞാലിക്കുട്ടി

കാഞ്ഞങ്ങാട്: അഴിമതിയാരോപണങ്ങളുടെ ഭാണ്ഡം ചുമക്കേണ്ട ഗതികേടിലാണ് പിണറായി സർക്കാറെന്ന് മുസ്​ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമയി ആറങ്ങാടിയിൽ സംഘടിപ്പിച്ച യു.ഡി.എഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്​ഘാടനം ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ മുസ്​ലിം ലീഗ് പ്രസിഡൻറ്​ അഡ്വ. എൻ.എ. ഖാലിദ് അധ്യക്ഷത വഹിച്ചു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ മുഖപ്രഭാഷണം നടത്തി. സ്ഥാനാർഥികളായ ടി. അസീസ്, കെ.കെ. ജാഫർ, ടി.കെ. സുമയ്യ, ടി. മുഹമ്മദ് കുഞ്ഞി, അബ്​ദുൽ റഹിമാൻ സെവൻ സ്​റ്റാർ തുടങ്ങിയവരെ സദസ്സിന് പരിചയപ്പെടുത്തി. മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ്​ ടി.ഇ. അബ്​ദുല്ല, മുസ്​ലിം ലീഗ് ദേശീയ കൗൺസിൽ അംഗം എ. ഹമീദ് ഹാജി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ സി.വി. ബാലകൃഷ്​ണൻ, ലീഗ് ജില്ല സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, മണ്ഡലം മുസ്​ലിം ലീഗ് പ്രസിഡൻറ്​ എം.പി. ജാഫർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ കെ.പി. ബാലകൃഷ്​ണൻ, കാഞ്ഞങ്ങാട് മണ്ഡലം മുസ്​ലിം ലീഗ് ജനറൽ സെക്രട്ടറി വൺ ഫോർ അബ്​ദുറഹ്​മാൻ, യു.ഡി.എഫ് നേതാക്കളായ വി. ഗോപി, ബഷീർ ആറങ്ങാടി, ഇ.കെ.കെ. പടന്നക്കാട്, സി.കെ. റഹ്മത്തുള്ള, തെരുവത്ത് മൂസ, എം.കെ. അബ്​ദുൾ റഷീദ്, ഫാറൂഖ് മാണിക്കോത്ത്, ഹക്കിം മീനാപ്പീസ്, ഇബ്രാഹിം കുട്ടി, എം.കെ. ലത്തീഫ്, എം. സൈനുദ്ദീൻ, എം. ബഷീർ തുടങ്ങിയവർ സംസാരിച്ചു. ടി. റംസാൻ സ്വാഗതവും സി.എച്ച്. ഹമീദ് ഹാജി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.