എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി യൂനിറ്റുകള്‍ക്ക് അവാര്‍ഡ്

കാസർകോട്: സാമൂഹിക ക്ഷേമ വകുപ്പ് ആവിഷ്‌കരിച്ച 'സഹചാരി' പദ്ധതിയില്‍ ജില്ലയിലെ മികച്ച എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി യൂനിറ്റുകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നു. 10,000 രൂപയും സര്‍ട്ടിഫിക്കറ്റും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സര്‍ക്കാര്‍, എയ്ഡഡ്, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതോ വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്ത് ഭിന്നശേഷിക്കാര്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പ് പോലുള്ള വിവിധ പരിപാടികള്‍ക്ക് സഹായം നല്‍കുന്നതോ ആയ എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി യൂനിറ്റുകള്‍ക്ക് അവാര്‍ഡിന്​ അപേക്ഷിക്കാം. 2019-20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളായിരിക്കും പരിഗണിക്കുക. ഫോട്ടോകള്‍ സഹിതമുള്ള റിപ്പോര്‍ട്ട്, അപേക്ഷ, സ്ഥാപന മേധാവിയുടെ ശിപാര്‍ശ എന്നിവ സഹിതം ഡിസംബര്‍ 22നകം ജില്ല സാമൂഹികനീതി ഓഫിസര്‍ക്ക് ലഭിക്കണം. ഫോണ്‍: 04994255074. മറൈന്‍ ഡാറ്റ എന്യൂമറേറ്ററുടെ ഒഴിവ് കാസർകോട്: ഫിഷറീസ് വകുപ്പില്‍ കാസര്‍കോട് ജില്ലയില്‍ മറൈന്‍ ഡാറ്റ ശേഖരണവും ജുവൈനല്‍ ഫിഷിങ് സംബന്ധിച്ച സർവേയുടെ വിവര ശേഖരണവും നടത്തുന്നതിന് പാര്‍ട്ട് ടൈം ഡാറ്റ എന്യൂമറേറ്ററുടെ ഒഴിവുണ്ട്. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ഡിസംബര്‍ 18ന് രാവിലെ 11ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍. ഫോണ്‍: 0467 2202537 വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം കാസർകോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-2021 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എട്ടാം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകള്‍, പ്രഫഷനല്‍ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഡിസംബര്‍ 31നകം ജില്ല ഓഫിസില്‍ ലഭിക്കണം. അപേക്ഷാഫോറം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡി​ൻെറ കാസര്‍കോട് ജില്ല ഓഫിസിലും kmtwwfb.orgലും ലഭ്യമാണ്. ഫോണ്‍: 0467 2205380.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.