യു.ഡി.എഫ് പ്രചാരണ യോഗം

നീലേശ്വരം: ആർ.എസ്.എസിനെ ഹൈന്ദവ സമുദായം കൈയൊഴിഞ്ഞതുപോലെ മുസ്​ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങളും എസ്​.ഡി.പി.ഐയെ കൈയൊഴിഞ്ഞിരിക്കുകണെന്ന്​ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. നീലേശ്വരം നഗരസഭ തൈക്കടപ്പുറത്ത് സംഘടിപ്പിച്ച യു.ഡി.എഫ് തെരഞ്ഞടുപ്പ് പ്രചാരണ യോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.കെ.കെ. മാണിയൂർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മാമുനി വിജയൻ, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ്​ അശ്റഫ് എടനീർ, സഈദ് വലിയപറമ്പ്, ഇബ്രാഹീം പറമ്പത്ത്, മടിയൻ ഉണ്ണികൃഷ്ണൻ, പി. രാമചന്ദ്രൻ, കെ.വി.ഉമേശൻ, ഇസ്മയിൽ കബർദാർ, വി.വി. വിനു, നസീമ അഷ്റഫ്, അഡ്വ. നസീർ തൈക്കടപ്പുറം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.