പ്രവാസി വോട്ടുവണ്ടി പ്രചാരണമാരംഭിച്ചു

കാഞ്ഞങ്ങാട്​: പ്രവാസി കോൺഗ്രസ്​ ജില്ല കമ്മിറ്റി പഞ്ചായത്ത് തെരഞ്ഞെടുപ്പോടനുബന്ധിച്ച് ഇടത് ദുർഭരണത്തിനെതിരെയും പ്രവാസി ദ്രോഹത്തിനെതിരെയും പ്രവാസികളുടെ വോട്ട് എന്ന മുദ്രാവാക്യവുമായി നടത്തുന്ന പ്രവാസി വോട്ടുവണ്ടിയുടെ പ്രചാരണോദ്ഘാടനം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിർവഹിച്ചു. പ്രവാസി കോൺഗ്രസ്​ ജില്ല പ്രസിഡൻറ്​ പത്മരാജൻ ഐങ്ങോത്ത്​ പതാക ഏറ്റുവാങ്ങി. ഡി.സി.സി. പ്രസിഡൻറ്​ ഹക്കീം കുന്നിൽ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, അഡ്വ. സി.കെ. ശ്രീധരൻ, ഡി.വി. ബാലകൃഷ്ണൻ, ഒ.വി. പ്രദീപ്, അച്യുതൻ തണ്ടുമ്മൽ, ഇസ്മയിൽ ചിത്താരി, സത്യനാഥൻ പാത്രവളപ്പിൽ തുടങ്ങിയവർ സംസാരിച്ചു. kc പ്രവാസി കോൺഗ്രസ്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തി​െല വോട്ടുവണ്ടി പ്രയാണം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുേഗാപാൽ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.