മൊഗ്രാലിൽ തെരഞ്ഞെടുപ്പ് പ്രവചന മത്സരം

കുമ്പള: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കുമ്പള ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലെ വിജയികളെ പ്രവചിക്കുന്നതിന് മൊഗ്രാൽ ദേശീയവേദി മത്സരം സംഘടിപ്പിക്കുന്നു. കൃത്യമായി പ്രവചിക്കുന്ന മൂന്നുപേർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ പേർ സമ്മാനാർഹരായാൽ നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തും. കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വോട്ടർമാർക്ക് പ്രവചന മത്സരത്തിൽ പങ്കെടുക്കാം. കൂപ്പണുകൾ മൊഗ്രാൽ ദേശീയവേദി ഓഫിസിൽ നിന്നോ ഭാരവാഹികളിൽ നിന്നോ ലഭിക്കും. 14ന് രാത്രി എട്ടുമണി വരെ കൂപ്പണുകൾ സ്വീകരിക്കും. കൂപ്പണുകൾ നിക്ഷേപിക്കാൻ മൊഗ്രാൽ ദേശീയവേദി ഓഫിസിലും കുമ്പളയിലെ വ്യാപാര സ്ഥാപനങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രവചന മത്സര കൂപ്പൺ വിതരണം ദേശീയവേദി പ്രസിഡൻറ്​ മുഹമ്മദ് അബ്‌കോ, എം.എ.കെ. അഷ്‌റഫിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എം.എം. റഹ്മാൻ, ടി.കെ. ജാഫർ, മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, ടി.കെ. അൻവർ, എം.എസ്. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.എ. മൂസ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.