ഇടതുമുന്നണി സ്ഥാനാർഥിയുടെ പ്രചാരണ വാഹനത്തിനെതിരെ അക്രമം

വെള്ളരിക്കുണ്ട്: ജില്ല പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷനിലെ ഇടതുമുന്നണി സ്ഥാനാർഥി അഡ്വ.പി. വേണുഗോപാലി​ൻെറ പ്രചാരണവാഹനത്തിനെതിരെ അക്രമം. ബുധനാഴ്ച ഉച്ചയോടെ മാലോം ടൗണിലാണ്​ സംഭവം. പ്രചാരണ വാഹനം ടൗണിലെത്തിയ ഉടൻ കാര്യാവിൽ ജോബി, കാര്യാവിൽ ജിബി, എടക്കാനം ജോജോ, മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞ് തെരഞ്ഞെടുപ്പ് ചിഹ്നമായ ഫുട്​ബാൾ പിടിച്ചുവാങ്ങി സമീപത്തെ ആരാധനാലയത്തിലേക്ക് വലിച്ചെറിയുകയും വാഹനത്തിലുള്ളവരെ മർദിക്കുകയും ചെയ്യുകയായിരുന്നുവെന്ന്​ സ്ഥാനാർഥി പി. വേണുഗോപാൽ വെള്ളരിക്കുണ്ട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പൊലീസ്​ കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.