അഭിമാനമുള്ള കമ്യൂണിസ്​റ്റുകാർ യു.ഡി.എഫിന്​ വോട്ട് ചെയ്യും -കെ.സി. വേണുഗോപാൽ

നീലേശ്വരം: പിണറായി ഭരണം അഴിമതിയിൽ മുങ്ങിക്കുളിച്ച് കൊണ്ടിരിക്കുമ്പോൾ ആത്മാഭിമാനമുള്ള കമ്യൂണിസ്​റ്റുകാർ യു.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. നീലേശ്വരം നഗരസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിൽ എത്തുമെന്നും വേണുഗോപാൽ പറഞ്ഞു. സി.കെ.കെ.മാണിയൂർ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, മാമുനി വിജയൻ, രാജൻ പെരിയ, പി.രാമചന്ദ്രൻ, എം.രാധാകൃഷ്ണൻ, ടി.വി.ഉമേശൻ എന്നിവർ സംസാരിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് യു.ഡി.എഫ്​ സ്ഥാനാർഥി സംഗമവും പ്രകടനപത്രിക പ്രകാശനവും കരിന്തളം തോളേനി അമ്മാമ്മ ഓഡിറ്റോറിയത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. യു ഡി.എഫ് മണ്ഡലം ചെയർമാൻ സി.എം. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി രതികുമാർ, ഡി.സി.സി പ്രസിഡൻറ്​ ഹക്കിം കുന്നിൽ, കെ.കെ. നാരായണൻ, പി.കെ. ഫൈസൽ, കെ.എ. ഷാലു, ഷോബി ജോസഫ്, നോയൽ ടോമിൻ ജോസഫ്, സി.വി. ഭാവനൻ, ഉമേശൻ വേളൂർ എന്നിവർ സംസാരിച്ചു. പടം kc venugopal 1 kc venugopal 2 neleswaram കിനാനൂർ കരിന്തളം പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.