തുരുത്തി വാർഡിൽ ബി.ജെ.പിക്ക് വോട്ട് ചെയ്തവരെ തിരിച്ചറിയണം -ബാലകൃഷ്ണൻ പെരിയ

തുരുത്തി: കാസർകോട് നഗരസഭ 14ാം വാർഡിൽ ബി.ജെ.പിക്ക് ഒരംഗം പോലുമില്ലാതിരുന്നിട്ടും 2001ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി സി.ടി. അഹമ്മദലിയെ പരാജയപ്പെടുത്താൻ 88 വോട്ടുകൾ ബി.ജെ.പിക്ക്​ നൽകിയവരെ ജനങ്ങൾ തിരിച്ചറിയണമെന്ന് കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ പറഞ്ഞു. കാസർകോട് നഗരസഭയിലെ തുരുത്തിയിൽ മൂന്നാം മേഖല കൺവെൻഷൻ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് വാർഡ് കമ്മിറ്റി ചെയർമാൻ എ.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. മുസ്​ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ്​ അഷ്റഫ് എടനീർ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ബെദിര, ടി.കെ. അഷ്റഫ്, ടി.എച്ച്. മുഹമ്മദ് ഹാജി, ടി.എ. മുഹമ്മദ് കുഞ്ഞി, ടി.എ. അബൂബക്കർ ഹാജി, ടി.എസ്. അബ്​ദുല്ല, സൈനുദ്ദീൻ പട്​ല വളപ്പ്, അഷ്ഫാഖ് അബൂബക്കർ, എ.എൻ. അബ്​ദുൽ റഹിമാൻ ഹാജി, അഷ്റഫ് ഓതുന്നപുരം, ഖലീൽ ഷെയ്ക്ക്, സി.ഐ.എ. സലാം, ടി.എം.എ. തുരുത്തി, സഫ്വാൻ കൊല്ലമ്പാടി, ആരിഫ് ഒറവങ്കര, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ബി.എസ്. സൈനുദ്ദീൻ, റഷീദ് തുരുത്തി തുടങ്ങിയവർ സംസാരിച്ചു. balakrishnan periya കാസർകോട് നഗരസഭയിലെ തുരുത്തിയിൽ മൂന്നാം മേഖല കൺവെൻഷൻ ബാലകൃഷ്ണൻ പെരിയ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.