സഹപാഠികൾ പോരാട്ടത്തിൽ

രാജപുരം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മലയോര മേഖലയായ കള്ളാറിൽ സഹപാഠികൾ പോരാട്ടത്തിന്. ജില്ല പഞ്ചായത്ത് കള്ളാർ ഡിവിഷനിൽ ഡി.സി.സി ജനറൽ സെക്രട്ടറിയായ വിനോദ് കുമാർ പള്ളയിൽവീട് ജനവിധി തേടുമ്പോൾ ഇതേ ഡിവിഷനിൽപെട്ട ബളാൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫ് സ്​ഥാനാർഥിയായി ജനവിധി തേടുന്നത് സഹപാഠിയായ സി. രേഖ. രണ്ടുപേരും 1984 മുതൽ 1989 വരെ പുല്ലൂർ ഗവ. യു.പി സ്കൂളിലും ഉദയനഗർ ഹൈസ്കൂളിലും ഒരുമിച്ച് പഠിച്ചവർ. രണ്ടുപേരും മുൻ പഞ്ചായത്ത് അംഗങ്ങൾ. വിനോദ് കുമാർ രണ്ടുതവണ പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിൽ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും അംഗമായും പ്രവർത്തിച്ചുവെങ്കിൽ, രേഖ കള്ളാർ പഞ്ചായത്ത്​ മുൻ അംഗമാണ്. തെരഞ്ഞെടുപ്പ് വിജയത്തി​ൻെറ കാര്യത്തിൽ രണ്ടുപേരും ശുഭപ്രതീക്ഷയിലാണ്. sahapadikal സഹപാഠികളായ വിനോദ്​കുമാർ പള്ളയിൽവീടും സി. രേഖയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.