കോൺഗ്രസ് വിമത സ്ഥാനാർഥിക്ക് സസ്പെൻഷൻ

നീലേശ്വരം: നീലേശ്വരം നഗരസഭയിലെ മൂന്നാം വാർഡ് കിഴക്കംകൊഴുവലിൽ യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വിമതയായി മത്സരിക്കുന്ന ടി.വി. ഷീബയെ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന് സസ്പെൻഡ്​ ചെയ്തു. കൂടാതെ ഷീബയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് പ്രവർത്തകരായ ബാബു എൻ. പ്രഭു, എം. രാജഗോപാലൻ നായർ, കെ.വി. രത്നാകരൻ, കെ. രവീന്ദ്രൻ എന്നിവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന്​ സസ്പെൻഡ് ചെയ്തതായി ഡി.സി.സി പ്രസിഡൻറ്​ ഹക്കിം കുന്നിൽ വാർത്തകുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.