എയിംസ്: ജില്ലയിൽ സ്​ഥാപിക്കണമെന്ന്​ സ്​ഥാനാർഥി സംഗമം

കാഞ്ഞങ്ങാട്​: കേന്ദ്ര സർക്കാർ കേരളത്തിനനുവദിക്കുന്ന എയിംസ് ജില്ലയിൽ സ്ഥാപിക്കണമെന്ന് അമ്പലത്തറയിൽ നടന്ന സ്ഥാനാർഥിസംഗമത്തിൽ സ്​ഥാനാർഥികൾ ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു. ജനകീയ കൂട്ടായ്മ അമ്പലത്തറയിൽ സംഘടിപ്പിച്ച സ്​ഥാനാർഥികൾ സംസാരിക്കുന്നു എന്ന പരിപാടിയിലാണ് ആവശ്യമുയർത്തിയത്. പുല്ലൂർ പെരിയ പഞ്ചായത്തിലെയും കോടോം ബേളൂർ, മടിക്കൈ പഞ്ചായത്തുകളിലെ ചില വാർഡുകളിലെയും സ്​ഥാനാർഥികൾ പങ്കെടുത്തു. ടി.വി. കരിയൻ, സി.കെ. അരവിന്ദൻ, എ. വേലായുധൻ, സി.കെ. സബിത, എം. സലീന, അഡ്വ. ബാബുരാജ്, പി. ദാമോദരൻ, എം.വി. നാരായണൻ, എ. ഉഷ, ടി.വി. അശോകൻ, പി. കൃഷ്ണൻ, എ.വി. കുഞ്ഞമ്പു, സി.കെ. വിജയൻ, സുമ, വി. സരോജ, എ. ഗോവിന്ദൻ, സി. കൃഷ്ണകുമാർ, കെ. ജമീല, ടി. രാമകൃഷ്ണൻ, എച്ച്. നന്ദകുമാർ, കെ. മോഹനൻ എന്നീ സ്​ഥാനാർഥികൾ ചർച്ചയിൽ സംബന്ധിച്ചു. വി. വിജയകുമാർ മോഡറേറ്ററായി. മുനീസ അമ്പലത്തറ, സിസ്​റ്റർ ജയ എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജോണി വർഗീസ് സ്വാഗതവും ജയരാജൻ കണ്ണോത്ത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.