തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ദമ്പതിമാരിൽ സ്ത്രീകളെ മുൻഗണനാക്രമത്തിൽ ഒഴിവാക്കണം-എ.എച്ച്.എസ്.ടി.എ

കാസർകോട്​: ഡിസംബർ 14ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഹയർസെക്കൻഡറി അധ്യാപകരിൽ ദമ്പതികൾക്ക് മിക്കവർക്കും തെരഞ്ഞെടുപ്പ് ചുമതലകൾ വന്നിട്ടുണ്ട്. ഭർത്താവിനും ഭാര്യക്കും ഒരേ സമയം ജോലി വരുമ്പോൾ, ചെറിയ കുഞ്ഞുങ്ങളെയോ ആശ്രിതരെയോ വിട്ട് രണ്ടുപേർക്കും ഒന്നിച്ച് വീടുവിട്ടിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ട്. 13ന് രാവിലെ തന്നെ തെരഞ്ഞെടുപ്പ് ചുമതലകൾ തുടങ്ങി 14ന് രാത്രിയോളം ജോലിയെടുക്കേണ്ടതിനാൽ ഒട്ടുമിക്ക അധ്യാപക കുടുംബങ്ങളും ആശങ്കയിലാണ്. ഈ ആശങ്ക ജില്ല വരണാധികാരിയെ അറിയിക്കാൻ എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) ജില്ല കമ്മിറ്റി തീരുമാനിച്ചു. ഇതി​ൻെറ ഭാഗമായി, തെരഞ്ഞെടുപ്പ് ജോലി ലഭിച്ച ദമ്പതിമാരിൽ സ്ത്രീകളെ മുൻഗണനാക്രമത്തിൽ ഒഴിവാക്കാൻ ഉത്തരവാകണമെന്ന് ജില്ല കമ്മിറ്റി കലക്ടറോട് ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി ജിജി തോമസ്, സംസ്ഥാന എക്സിക്യൂട്ടിവ് മെംബർ കെ. പ്രവീൺകുമാർ, ജില്ല പ്രസിഡൻറ് വി.പി. പ്രിൻസ് മോൻ, ജില്ല സെക്രട്ടറി സുബിൻ ജോസ്, വി.എൻ. പ്രസാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.