മടിക്കൈ പഞ്ചായത്ത്: ചുവപ്പുകോട്ട ഇളക്കാനിത്തിരി പാടാണ്​

നീലേശ്വരം: മൂന്ന് വാർഡുകൾ എതിരില്ലാതെ വിജയിച്ച മടിക്കൈയുടെ ചുവപ്പ് കോട്ട ഇളക്കാൻ പതിനട്ടടവ്​ പയറ്റിയാലും പാറപോലെ ഉറച്ചുനിൽക്കും. മടിക്കൈ പഞ്ചായത്ത് 1938ലാണ് നിലവിൽ വന്നത്. കൂടുതൽ കാലം പഞ്ചായത്ത് പ്രസിഡൻറായിരുന്നത് സി.പി.എം തലമുതിർന്ന നേതാവും സ്വാതന്ത്ര്യസമര സോനാനിയുമായ പരേതനായ കെ.എം. കുഞ്ഞിക്കണ്ണനായിരുന്നു. 1983 മുതൽ 1995 വരെ ജന്മിത്ത പാനലിലെ ആദ്യ പ്രസിഡൻറായി എ.സി. ചാത്തുക്കുട്ടി നായരായിരുന്നു. പിന്നീട് കമ്യൂണിസ്​റ്റ്​ പാനൽ അംഗീകരിക്കേണ്ടി വന്നതിനുശേഷം കനിങ്കുണ്ടിൽ അപ്പു കാരണവരായിരുന്നു പ്രസിഡൻറ്​. മടിക്കൈ എന്നത് മട്ക്ക എന്ന പദത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്നും മടിക്കൈയുടെ അർഥം കന്നഡ ഭാഷയിൽ കലം എന്നാണെന്നും സ്വാതന്ത്ര്യസമര സേനാനി കാഞ്ഞങ്ങാട്ടെ കെ. മാധവ​ൻെറ 'ഒരു ഗ്രാമത്തി​ൻെറ ഹൃദയത്തിലൂടെ' എന്ന ആത്​മകഥയിൽ സൂചിപ്പിക്കുന്നു. പ്രാചീന കാലം മുതൽ എരിക്കുളം ദേശത്ത് കുംഭാര സമുദായം താമസമുറപ്പിച്ചിരുന്നു. സി.പി.എം ജില്ല കമ്മിറ്റി അംഗമായിരുന്ന സി. പ്രഭാകര​ൻെറ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ അഞ്ച് വർഷക്കാലം ഭരിച്ചിരുന്നത്. ആകെയുള്ള 15 വാർഡിൽ സി.പി.എം 14 സീറ്റിലും സി.പി.ഐ ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. പ്രാധാന്യമില്ലെങ്കിലും യു.ഡി.എഫ് മൂന്ന് സ്വതന്ത്ര സ്​ഥാനാർഥികളെ രംഗത്തിറക്കി. നിലവിൽ പഞ്ചായത്തിലെ ഒന്നാം വാർഡായ വാഴക്കോട്ട് കാലങ്ങളായി ബി.ജെ.പി സ്​ഥാനാർഥികളാണ് വിജയിച്ചുവരുന്നത്. ഇത്തവണ 11 സ്​ഥാനാർഥികളെ നിർത്തി എൻ.ഡി.എ പരീക്ഷണം നടത്തുന്നു. നിലവിൽ 10, 11, 12 വാർഡുകളിൽ സി.പി.എം സ്​ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് മടിക്കൈയുടെ ചുവപ്പുമണ്ണിൽ തുടർ ഭരണത്തിനുള്ള കാഹളമായിരുന്നു. സ്ഥാപിതം1938 ആകെ വോട്ടർമാർ 17,326 പുരുഷൻ - 7916 സ്ത്രീ 9410 നിലവിലെ കക്ഷിനില സി.പി.എം 12 സി.പി.ഐ 1 ബി.ജെ.പി 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.