കൃഷി പാഠശാലക്ക്​ തുടക്കം

ചെറുവത്തൂർ: പിലിക്കോട് കൃഷിഭവനിൽ . കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ജൈവ ഗൃഹം പദ്ധതിയുടെ ഭാഗമായാണ് കൃഷിപാഠശാല നടത്തിയത്. കൃഷിയോടൊപ്പം കന്നുകാലി വളർത്തൽ, തേനീച്ച കൃഷി, മത്സ്യകൃഷി, കോഴി വളർത്തൽ, തീറ്റപ്പുൽ കൃഷി എന്നിങ്ങനെ സംയോജിത കൃഷിയിലൂടെ കർഷകന് സ്ഥിരവരുമാനം ഉറപ്പുവരുത്തുക എന്നതാണ് പാഠശാലയുടെ ലക്ഷ്യം. പടുവളത്തെ കേണോത്ത് സരോജിനിയുടെ കൃഷിയിടത്തിൽ നടന്ന പരിപാടിയിൽ ആധുനിക പശുപരിപാലനം എന്ന വിഷയത്തിൽ ​െഡയറി ഫാം ഇൻസ ട്രക്ടർ മനോജ് കുമാറും കോഴിവളർത്തൽ പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയത്തിൽ ഡോ. സ്വാതി കൃഷ്ണയും ക്ലാസെടുത്തു. പിലിക്കോട് ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ കൃഷി ഓഫിസർ പി.വി. ജലേശൻ പദ്ധതി വിശദീകരിച്ചു. എം.വി. രാധാകൃഷ്ണൻ, എം. സതീശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.