നീലേശ്വരം പുഴയിൽ മാലിന്യം തള്ളുന്നു

നീലേശ്വരം: നഗരഹൃദയത്തിൽ കൂടി ഒഴുകുന്ന നീലേശ്വരം പുഴയിൽ മാലിന്യം തള്ളുന്നത് വീണ്ടും പതിവാകുന്നു. ഇരുട്ടി​ൻെറ മറവിൽ വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് വലിച്ചെറിയുകയാണ്. ഹോട്ടൽ, അറവുശാലകൾ, വിവാഹ വീട്ടിൽ നിന്നും മറ്റുമുള്ള ചാക്കിൽ കെട്ടിയ ഇറച്ചിമാലിന്യങ്ങൾ എന്നിവയാണ്​ പുഴയിലേക്ക് തള്ളുന്നത്. നഗരസഭ സി.സി.ടി.വി കാമറ സ്ഥാപിച്ചശേഷം പുഴയോരത്ത്​ മാലിന്യം തള്ളുന്നത് അറുതി വന്നിരുന്നു. ഇ​േപ്പാൾ മാസങ്ങളായി നിരീക്ഷണ കാമറകൾ പ്രവർത്തിക്കുന്നില്ല. ഇതാണ് നിടുങ്കണ്ട മുതൽ പാലം വരെ മാലിന്യങ്ങൾ വീണ്ടും തള്ളാൻ ഇടയാക്കിയത്​. ഒരാഴ്ച മുമ്പ് പാലത്തിന് സമീപം പാതയോരത്ത് കാലാവധി കഴിഞ്ഞ മിഠായികൾ തള്ളിയിരുന്നു. നീലേശ്വരം പുഴയിൽ തള്ളുന്ന മാലിന്യം ഓർച്ച പുഴയോരത്ത് ആളുകൾ താമസിക്കുന്ന സ്ഥലത്താണ് അടിഞ്ഞുകൂടുന്നത്. ഇത് പരിസരമാകെ ദുർഗന്ധമയമാക്കുന്നു. മുമ്പ് നഗരസഭയിലെ യുവ കൗൺസിലർമാർ രാത്രിയിൽ ഉറക്കമൊഴിഞ്ഞ് മാലിന്യം തള്ളുന്നവരെ പിടികൂടിയിരുന്നു. മാത്രമല്ല, പാലത്തി​ൻെറ ഇരുഭാഗങ്ങളിലും വളർന്നുപന്തലിച്ച കാടുകളും മാലിന്യം തള്ളുന്നവർക്ക് അനുഗ്രഹമാണ്. മാലിന്യം തള്ളുന്നവരെ പിടികൂടി ശക്തമായ നടപടികളെടുക്കാൻ നഗരസഭാധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പടം.. 'നീലേശ്വരം പുഴയിൽ ചാക്കുകെട്ടുകളിലാക്കി തള്ളിയ മാലിന്യം: waste.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.